Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF March

Ernakulam

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ഭാ​ധ്യ​ക്ഷയുടെ രാജി ആവശ്യപ്പെട്ട് എ​ല്‍​ഡി​എ​ഫ് മാ​ർ​ച്ച്

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ഭാ​ധ്യ​ക്ഷ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 26ന് ​രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ​ക പ​ത്രി​ക​യി​ല്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത വ്യാ​ജ​മാ​യി ചേ​ര്‍​ത്തു​വെ​ന്നാ​രോ​പി​ച്ചാ​ണ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​യി​ല്‍ ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത വ്യാ​ജ​മാ​യി ചേ​ര്‍​ത്ത ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി​യെ അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 24ന് ​വാ​ര്‍​ഡി​ലെ വോ​ട്ട​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി മൂ​വാ​റ്റു​പു​ഴ മു​ന്‍​സി​ഫ് കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നു.

കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് ന​ഗ​ര​ഭാ​ധ്യ​ക്ഷ കൈ​പ്പ​റ്റി​യി​ല്ല. 1994 ലെ ​കേ​ര​ള മു​നി​സി​പ്പ​ല്‍ ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 108 ലെ ​സ​ബ്സു​ക​ള്‍ (ഒ​ന്ന് എ) ​പ്ര​കാ​രം നി​ര്‍​ദ്ദേ​ശ​പ്ര​ത്രി​ക​യി​ലെ ഫോ​റം ന​മ്പ​ര്‍ ര​ണ്ട് എ ​യി​ല്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ വ്യാ​ജ​മാ​ണ​ന്നും അ​തി​നാ​ല്‍ കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 178 (1) (സി​എ) പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​ഷ് എം. ​മാ​ത്യു, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​യ്ക്ക​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ന്‍ ജേ​ക്ക​ബ്, സി​പി​എം മു​ന്‍​സി​പ്പ​ല്‍ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

സ​മ​രം രാ​ഷ്‌​ട്രീ​യ പ്രേ​രി​തം: എം​പി

 മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി​ക്കെ​തി​രാ​യ സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. അ​നാ​വ​ശ്യ​മാ​യി പു​ക​മ​റ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ര​ണ്ടാം വ​ട്ട​വും വി​ജ​യി​ച്ച് അ​ര്‍​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യ വ്യ​ക്തി​യാ​ണ് ജോ​യ്‌​സ്.

കോ​ട​തി​യി​ല്‍ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത പ​രാ​തി​ക​ള്‍ ന​ല്‍​കി അ​തി​ന്‍റെ പേ​രി​ല്‍ സ​മ​ര കോ​ലാ​ഹ​ലം സൃ​ഷ്ടി​ച്ച് രാ​ഷ്ട്രീ​യ വി​വാ​ദം സൃ​ഷ്ടി​ക്കാ​മെ​ന്ന​ത് മാ​ത്ര​മാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര വേ​ല​ക​ള്‍ ഏ​ക്ക​ല​വും സി​പി​എം ന​ട​ത്തി വ​രു​ന്ന​താ​ണെ​ന്നും മൂ​വാ​റ്റു​പു​ഴ​യു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്കാ​യി ശ്ര​ദ്ധാ​പൂ​ര്‍​വം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യ്ക്ക് ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ അം​ഗീ​കാ​ര​മു​ണ്ടെ​ന്നും ഡീ​ന്‍ പ​റ​ഞ്ഞു. വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​മെ​ന്നും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി യു​ഡി​എ​ഫ് അം​ഗം​കൂ​ടി​യാ​യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യെ സം​ര​ക്ഷി​ക്കു​മെ​ന്നും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി വ്യ​ക്തി​മാ​ക്കി.

Latest News

Up